
മത വിഷയത്തോടൊപ്പം ഹൈസ്‌കൂൾ, പ്ലസ്‌ടു, യൂണിവേഴ്‌സിറ്റി യുജി- പിജി പഠനം. ക്ലാസുകൾ ശവ്വാൽ മാസം മുതൽ ആരംഭിക്കുന്നു.
വിളിക്കേണ്ട നമ്പർ
അക്കാദമിക് മികവിനും ആത്മീയ വളർച്ചയ്ക്കും മുൻഗണന നൽകുന്ന സവിശേഷതകൾ
ഫൗണ്ടേഷൻ, ഡിഗ്രി, പിജി, റിസർച്ച് ഘട്ടങ്ങൾ ഉൾക്കൊള്ളുന്ന കരിക്കുലം
പി ജി ഘട്ടം മുതൽ ഖുർആനിൻ്റെ വിവിധ മേഖലകളിൽ സ്‌പെഷലൈസേഷൻ
പ്രമുഖ പണ്ഡിതരും, അക്കാദമിക് വിദഗ്ദരും അടങ്ങുന്ന ബോർഡ് ഓഫ് സ്റ്റഡീസും അക്കാദമിക് കൗൺസിലും
5 ഡിപ്പാർട്ട്‌മെന്റുകൾക്ക് കീഴിൽ യുവ പണ്ഡിതരുടെ നേതൃത്വത്തിലുള്ള പഠന പ്രവർത്തനങ്ങൾ
ഇലക്ടീവ് & ആഡ് ഓൺ കോഴ്‌സുകൾ
റഫറൻസ് & ഡിജിറ്റൽ ലൈബ്രറി
ദൗറക്ക് പ്രത്യേക പരിഗണന നൽകുന്ന പാഠ്യപദ്ധതി
ഐടി ലാബ്, ലാംഗ്വേജ് ലാബ് & വീഡിയോ കോൺഫറൻസിംഗ് സിസ്റ്റം
വിദ്യാർത്ഥികളുടെ കലാ സാഹിത്യ മേഖലകളിലും, പാഠ്യേതര പ്രവർത്തനങ്ങളിലും സമഗ്രവും കാലികവും ശാസ്ത്രീയവുമായ പദ്ധതികൾ നടപ്പിലാക്കുന്ന ക്യാമ്പസിലെ വിദ്യാർത്ഥി സംഘടനയാണ് സആദ.
സംസ്ഥാനതലത്തിലും ദേശീയതലത്തിലും നിരവധി നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥി പ്രതിഭകളും, പ്രഭാഷകർ, എഴുത്തുകാർ, ഗായകർ, ഉൾപ്പെടെ ഇസ്ലാമിക കലാസാഹിത്യ രംഗത്ത് വളർന്നുവരുന്ന മിടുക്കരും ഈ വിദ്യാർത്ഥി കൂട്ടായ്മയുടെ സംഭാവനകളാണ്.
കലയും സാഹിത്യവും ഇസ്ലാമിക മൂല്യങ്ങളിൽ
ഇസ്ലാമിക് ദഅ്‌വ അക്കാദമിയുടെ നേതൃത്വം വഹിക്കുന്നത് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ പ്രസിഡണ്ടും, മുസ്തഫ ഹുദവി അക്കോട് ജനറൽ സെക്രട്ടറിയും, എംപി. അബ്ദുള്ള ഹാജി പാറക്കടവ് ട്രഷററും ആയ അക്കോട് ഇസ്‌ലാമിക് സെന്റർ എന്ന മഹത്തായ ദീനി കൂട്ടായ്മയാണ്.
600 ലേറെ വരുന്ന യത്തീമുകളുടെ സംരക്ഷണം, ഹിഫ്‌ളുൽ ഖുർആൻ കോളേജ്, ദാഇയ്യ ഇസ്‌ലാമിക് അക്കാദമി ഫോർ വിമൻ ഉൾപ്പെടെ പ്രീ പ്രൈമറി തലം മുതൽ പി ജി വരെയുള്ള മതഭൗതിക വൈജ്ഞാനിക സ്ഥാപനങ്ങളും, സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളും സെന്ററിന് കീഴിൽ നടന്നുകൊണ്ടിരിക്കുന്നു.
Run By
Akode Islamic Centre
സെക്കൻഡറി & ഹയർ സെക്കൻഡറി
ദീനി വിജ്ഞാനീയങ്ങളിലും അറബി, ഇംഗ്ലീഷ്, ഉറുദു, മലയാളം ഭാഷകളിലും പ്രാഥമിക തലത്തിലുള്ള അറിവും മികവും ഉറപ്പുവരുത്തുന്ന ഘട്ടമാണ് ഫൗണ്ടേഷൻ. പ്ലസ്ടു വരെയുള്ള സ്കൂൾ പഠനവും ഇതിൽ ഉൾക്കൊള്ളുന്നു. ഫൗണ്ടേഷൻ ഘട്ടം വിജയകരമായി പൂർത്തിയാക്കിയവർക്ക് യൂണിവേഴ്സിറ്റി ഡിഗ്രിയോടൊപ്പം തിരെഞ്ഞെടുത്ത മതവിഷയങ്ങളുടെ പഠനം ഉൾക്കൊള്ളുന്നതാണ് യുജി കരിക്കുലം.
ബിരുദാനന്തര ബിരുദം
നിശ്ചിത ശതമാനം മാർക്കോടെ യുജി ഘട്ടം പൂർത്തിയാക്കിയവർക്ക് വിശുദ്ധ ഖുർആനിൻ്റെ ബഹുമുഖ വിജ്ഞാനീയങ്ങളിൽ ആഴത്തിലുള്ള പഠന ഗവേഷണങ്ങൾക്ക് വേണ്ടി തയ്യാർ ചെയ്തതാണ് പിജി കരിക്കുലം. തഫ്സീർ, തജ്വീദ്, ഇൽമുൽ ഖിറാഅഃ ഉൾപ്പെടെ ഉലൂമുൽ ഖുർആനിൽ അവഗാഹം നേടിയ പണ്ഡിതരുട നേതൃത്വത്തിൽ തയ്യാറാക്കിയ പ്രത്യേക പാഠ്യപദ്ധതി പ്രകാരമാണ് പിജി പഠനം സംവിധാനിച്ചിട്ടുള്ളത്.